കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

49 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കൂത്തുപറമ്പ് സ്വദേശി നഫ്‌സീറില്‍ നിന്ന് 974 ഗ്രാം സ്വര്‍ണംപിടികൂടി. 49 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. ഷാര്‍ജയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഒരു കോടിയിലേറെ വില മതിക്കുന്ന സ്വര്‍ണ്ണവുമായി മൂന്ന് പേര്‍ പിടിയിലായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com