കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 45 ലക്ഷം രൂപയുടെ
 സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഒമാനില്‍ നിന്ന് സലാം എയര്‍ വിമാനത്തില്‍ വന്നിറങ്ങിയ ആളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

മലപ്പുറം മൊറയൂര്‍ സ്വദേശി മാളിയേക്കല്‍ അന്‍സാറാണ് പിടിയിലായത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച കടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. കാപ്‌സ്യൂള്‍ രൂപത്തിലുള്ള നാല് പാക്കറ്റുകളിലായിട്ടായിരുന്നു സ്വര്‍ണം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com