ഗോകുലം കേരള എഫ് സി യെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഒന്നിന് എതിരെ നാല് ഗോളുകൾക്ക് ട്രാവൂ എഫ് സി യെ പരാജയപ്പെടുത്തിയാണ് ഗോകുലം ഈ നേട്ടം സ്വന്തമാക്കിയത് .
ഗോകുലം കേരള  എഫ് സി യെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :ഐ ലീഗ് കിരീടം ചൂടിയ ഗോകുലം കേരള എഫ് സി യെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത് .

കിരീടം നേടിയ ടീമിനും പരിശീലകർക്കും അഭിനന്ദനം .ഭാവിയിൽ കൂടുതൽ നേട്ടങ്ങൾക്ക് ഈ വിജയം പ്രചോദനം ആകട്ടെ എന്നും അദ്ദേഹം പറഞ്ഞു .

ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമായി ഗോകുലം കേരള എഫ് സി മാറിയിരുന്നു .ഒന്നിന് എതിരെ നാല് ഗോളുകൾക്ക് ട്രാവൂ എഫ് സി യെ പരാജയപ്പെടുത്തിയാണ് ഗോകുലം ഈ നേട്ടം സ്വന്തമാക്കിയത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com