വര്‍ക്കലയിലെ റിസോര്‍ട്ടില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍

തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിനി ദഷ്‌റിതയാണ്(21) മരിച്ചത്.
വര്‍ക്കലയിലെ റിസോര്‍ട്ടില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍

കൊല്ലം: വര്‍ക്കല ഹെലിപ്പാടിനു സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിനി ദഷ്‌റിതയാണ്(21) മരിച്ചത്.

കഴിഞ്ഞ ദിവസമാണ് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്‌ന് പഠിക്കുന്ന നാല് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയത്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കൂടെയുള്ള വിദ്യാര്‍ത്ഥികളുടെ മൊഴികള്‍ പോലീസ് ശേഖരിക്കുന്നു. തമിഴ്‌നാട്ടില്‍നിന്ന് മാതാപിതാക്കള്‍ എത്തിയതിനുശേഷം അവരുടെ മൊഴി കൂടി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യും എന്ന് വര്‍ക്കല പോലീസ് അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com