ശിശുക്ഷേമ സമിതി സംരക്ഷണമേറ്റെടുത്ത പെണ്‍കുട്ടി മരിച്ചതില്‍ ദുരൂഹത ഇല്ലെന്ന് ഡിസിപി

അതേസമയം, പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ശിശുക്ഷേമ സമിതി സംരക്ഷണമേറ്റെടുത്ത പെണ്‍കുട്ടി മരിച്ചതില്‍ ദുരൂഹത ഇല്ലെന്ന് ഡിസിപി

കൊച്ചി: ശിശുക്ഷേമ സമിതി സംരക്ഷണമേറ്റെടുത്ത പെണ്‍കുട്ടി മരിച്ചതില്‍ ദുരൂഹത ഇല്ലെന്ന് ഡിസിപി. ശിശുക്ഷേമ സമിതിക്ക് വീഴ്ച്ച സംഭവച്ചിട്ടില്ലെന്നും ന്യുമോണിയയാണ് മരണ കാരണമെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നും കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഐശ്വര്യ ഡോംഗ്രേ അറിയിച്ചു.

അതേസമയം, പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എറണാകുളം കാലടി സ്വദേശിനിയായ പെണ്‍കുട്ടി സ്വകാര്യ കെയര്‍ ഹോമില്‍ കഴിയവെയാണ് കഴിഞ്ഞ ദിവസം മരിച്ചത്. അച്ഛന്‍ പീഡിപ്പിച്ചു എന്ന പരാതിയെത്തുടര്‍ന്ന് 2019 ഏപ്രില്‍ മുതല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്റെ സംരക്ഷണയിലായിരുന്നു കുട്ടി. ആലുവ താലൂക്കില്‍ മറ്റൂര്‍ വില്ലേജിലാണ് കുട്ടി താമസിച്ചിരുന്നത്. അച്ഛന്‍ പീഡിപ്പിച്ചിരുന്നുവെന്ന വിവരം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് ഇതില്‍ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടു.

പിന്നീട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അവിടേക്ക് കൊണ്ടുവരുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു. ജനുവരി 11-നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസനവകുപ്പിന്റെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ 30 മുതല്‍ കുട്ടിക്ക് പനിയുണ്ടായിരുന്നു. ഇതിന് ചികിത്സ നല്‍കിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com