കേരളത്തിലേത്​ ജനിതക വ്യതിയാനം വന്ന വൈറസുകള്‍: മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പ്രകടമാകും
കേരളത്തിലേത്​ ജനിതക വ്യതിയാനം വന്ന വൈറസുകള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ധിച്ച വ്യാപനശേഷിക്ക്​ കാരണമായേക്കാവുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തില്‍ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തി​ന്‍െറ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാവുന്ന ഘട്ടത്തിലാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരളത്തില്‍ നിന്നുമുള്ള 170 വൈറസുകളുടെ ജനിതക ശ്രേണീകരണം നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കോവ് 2വിന്റെ ഇന്ത്യന്‍ ഉപവിഭാഗമായ 2എ എ2എ ആണെന്ന് നിര്‍ണയിക്കാനും സാധിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

വിദേശ വംശാവലിയില്‍പ്പെട്ട രോഗാണുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വടക്കന്‍ ജില്ലകളില്‍ നിന്നുമെടുത്ത സാംപിളുകളില്‍ നിന്നും ലഭിക്കുന്നത് വിവരപ്രകാരം ഒഡിഷ, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്. അദ്ദേഹം വിശദീകരിച്ചു.

കോവിഡ് രോഗവ്യാപനത്തി‍ന്‍െറ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി രാജ്യത്ത് പ്രകടമാകാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്​. അയല്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തില്‍ വലിയ ആഘാതം തന്നെ സൃഷ്​ടിക്കാം. പ്രതിരോധനടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കണം. പൊതുസ്ഥലങ്ങളില്‍ എല്ലാവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറിയേ തീരൂ. ഇപ്പോള്‍ രോഗികളുടെ എണ്ണം കൂടുന്നതിന്​ കരുതലില്ലായ്​മ വലിയ കാരണമാണ്​. ഒാണാഘോഷങ്ങളും കൂടിച്ചേരലുകളും ഒരു ഘടകമായിരിക്കാം. കരുതലും ജാഗ്രതയും തിരിച്ചുപിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com