ജനതിക മാറ്റം വന്ന കോവിഡ് വൈറസ് പത്തനംതിട്ടയിലുണ്ടോ എന്ന് സംശയം

ഇവിടെ സമ്പർക്ക പട്ടികയിൽ ഉള്ളവർ കൃത്യമായി പരിശോധന നടത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യത .
ജനതിക  മാറ്റം വന്ന കോവിഡ്  വൈറസ് പത്തനംതിട്ടയിലുണ്ടോ എന്ന്  സംശയം

പത്തനംതിട്ട: ജനതിക മാറ്റം വന്ന കോവിഡ് വൈറസ് പത്തനംതിട്ടയിലുണ്ടോ എന്ന് സംശയം. ഗുരുതര ശ്വാസതടസ്സം നേരിട്ട 40 വയസ്സിൽ താഴെയുള്ള ചിലർ മരിച്ചതാണ് സംശയത്തിന് ഇടമൊരുക്കുന്നത്.

ഇവിടെ സമ്പർക്ക പട്ടികയിൽ ഉള്ളവർ കൃത്യമായി പരിശോധന നടത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യത . 40 വയസ്സിൽ താഴെയുള്ള നാല് പേർ കഴിഞ്ഞ മൂന്ന് ആഴ്ച്ചയ്ക്ക് ഇടയിൽ മരിച്ചിരുന്നു.ഇവരിൽ ചിലർക്ക് പുറത്ത് നിന്നും എത്തിയവരുമായി സമ്പർക്കമുണ്ട്.

ജനതിക മാറ്റം സംഭവിച്ച് വൈറസ് ഇവരിൽ കണ്ടെത്തിയിലെങ്കിലും സംശയം നിലനിൽക്കുന്നു. ജില്ലയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ സ്ഥിതി നിയന്ത്രണവിധേയമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com