കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് കത്തി നശിച്ചു

സംഭവസമയത്ത് വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു
കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് കത്തി നശിച്ചു

കോഴിക്കോട്: നല്ലളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് കത്തി നശിച്ചു. നല്ലളം കിഴുവനപ്പാടത്താണ് അപകടമുണ്ടായത്.

കിഴുവനപ്പാടത്തെ കമലയും കുടുംബവും താമസിച്ചുവന്ന താല്‍ക്കാലിക ഷെഡാണ് രാത്രി എട്ടോടെ കത്തി നശിച്ചത്. ഷെഡിലുണ്ടായിരുന്ന അഗ്നിബാധയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് വൻ സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിൽ ഷെഡിനടുത്തുള്ള തെങ്ങിന് തീ പിടിച്ചു. സംഭവസമയത്ത് വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

വീട്ടിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ നല്ലളം പൊലീസിലും മീഞ്ചന്ത ഫയർഫോഴ്സിലും വിവരമറിയിച്ചിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com