ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂ​ര്‍​ത്തി​യാ​യി

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ബം​ഗ​ളൂ​രു​വി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ വാ​ത​കം എ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു
ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂ​ര്‍​ത്തി​യാ​യി

തി​രു​വ​ന​ന്ത​പു​രം: ഗെ​യ്ല്‍ പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി​യു​ടെ കേ​ര​ള​ത്തി​ലെ പൈ​പ്പി​ട​ല്‍ പൂ​ര്‍​ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​വ​സാ​ന ക​ട​മ്ബ​യാ​യ കാ​സ​ര്‍​ഗോ​ഡ് ച​ന്ദ്ര​ഗി​രി​പ്പു​ഴ​യ്ക്ക് കു​റു​കെ ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ര്‍ പൈ​പ്പ് ലൈ​ന്‍ ശ​നി​യാ​ഴ്ച സ്ഥാ​പി​ച്ചു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ബം​ഗ​ളൂ​രു​വി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ വാ​ത​കം എ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

510 കി​ലോ​മീ​റ്റ​ര്‍ പൈ​പ്പ് ലൈ​നാ​ണ് ആ​കെ പ​ദ്ധ​തി​യി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 470 കി​ലോ​മീ​റ്റ​റും ഈ ​സ​ര്‍​ക്കാ​രി​ന്‍്റെ കാ​ല​ത്താ​ണ് സ്ഥാ​പി​ച്ച​ത്. ഇ​തു ഡി​സം​ബ​ര്‍ ആ​ദ്യം ത​ന്നെ ക​മ്മീ​ഷ​ന്‍ ചെ​യ്യാ​ന്‍ ക​ഴി​യും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ബം​ഗ​ളൂ​രു ലൈ​നി​ന്‍​ന്‍റെ ഭാ​ഗ​മാ​യ കൂ​റ്റ​നാ​ട് ലൈ​നി​ലും 96 കീ​ലോ​മീ​റ്റ​ര്‍ പൂ​ര്‍​ത്തി​യാ​യി.

2021 ജ​നു​വ​രി​യി​ല്‍ ആ ​പ​ദ്ധ​തി​യും ക​മ്മീ​ഷ​ന്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

രണ്ടാം ഘട്ടം യുഡിഎഫ് സർക്കാർ 2012 ജനുവരിയിൽ തുടങ്ങിയതും എന്നാൽ സ്ഥലം ഏറ്റെടുക്കാനുള്ള പ്രതിസന്ധി മൂലം 2013 നവംബറിൽ പണി പൂർണമായും നിർത്തുകയും ഇതുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കുകയും ചെയ്തിരുന്നു.

മുന്നോട്ട് പോകാൻ സാധ്യമല്ലെന്ന് കണക്കാക്കിയ ഗെയിൽ 2015ൽ പദ്ധതിയിൽ നിന്ന് പിൻവാങ്ങാനുമൊരുങ്ങി. 2016ലാണ് എൽഡിഎഫ് അധികാരത്തിൽ വരുന്നത്. ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കി. തുടർന്ന് ഗെയിൽ കൊച്ചി മുതൽ ബാംഗ്ലൂർ വരെയുള്ള ഏഴ് സെക്ഷനിൽ പുതിയ കരാർ കൊടുത്ത് നിർമാണം പുനരാരംഭിച്ചു. പദ്ധതി നിരീക്ഷിക്കാൻ സെല്ലും രൂപീകരിച്ചു. 2019 ജൂണിൽ തൃശൂർ വരെയും 2020 ആഗസ്റ്റിൽ കണ്ണൂർ വരെയും ഗ്യാസ് എത്തി. 5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവൻ ശേഷിയിൽ പ്രവർത്തിച്ചാൽ നികുതി വരുമാനം 500 മുതൽ 720 കോടി വരെ ലഭിക്കാമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വാഹനങ്ങൾക്ക് സിഎൻജി ലഭിക്കുന്നതോടെ ഇന്ധന ചിലവ് ശരാശരി 20 ശതമാനം കുറയും. പദ്ധതി പൂർത്തീകരിക്കുമെന്ന എൽഡിഎഫിന്റെ പ്രകടന പത്രികയിലെ പദ്ധതി കൂടിയാണ് നടപ്പാക്കിയത്.

പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) വീടുകളുടെ അടുക്കളകളിലും സ്ഥാപനങ്ങൡും സിഎൻജി ലഭ്യമാക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ചരിത്ര നേട്ടമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി. യാഥാർത്ഥ്യമാക്കാൻ പ്രയത്‌നിച്ച ഒട്ടേറെ പേരുണ്ട്. അതിൽ 510 കിലോമിറ്റർ ഒന്നര കിലോമീറ്റർ ഒഴികെയുള്ള ഭാഗങ്ങൾ പൂർത്തിയായി. പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന്റെ ഫലമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയ്ക്കായി സഹകരിച്ച എല്ലാവർക്കും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com