ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ പലവ്യഞ്ജനക്കിറ്റ്
Kerala

ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ പലവ്യഞ്ജനക്കിറ്റ്

88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി

By News Desk

Published on :

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച്‌ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ്. 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍ശപ്പാടി, സാമ്ബാര്‍പൊടി,വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, പപ്പടം, സേമിയ പാലട, ഗോതമ്ബ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാകുക.

ഓഗസ്റ്റ് അവസാനത്തോടെ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 10 കിലോ അരി വീതം 15 രൂപ നിരക്കിലും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com