
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് ഇന്ന് മുതല്‍ റേഷന്‍കടകളില്‍ നിന്ന് ലഭിക്കും. 500 ഗ്രാം വീതം ചെറുപയറും ഉഴുന്നു, 250 ഗ്രാം തുവരപ്പരിപ്പ്, ഒരു കിലോ വീതം പഞ്ചാസാരയും ഉപ്പും, 100 ഗ്രാം വീതം തേയില, മുളകുപൊടി / മുളക്, കടുക്/ഉലുവ, അര ലിറ്റര്‍ വെളിച്ചെണ്ണ, രണ്ട് ഖദര്‍ മാസ്കുകള്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്. ജനുവരിയിലെ കിറ്റ് വിതരണം 27 വരെ തുടരുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.