
കോഴിക്കോട്: മലമാനിനെ വേട്ടയാടി കൊന്ന കേസില്‍ നാല് പേര് അറസ്റ്റ് ചെയ്തു. കേരക്കാട് സ്വദേശി മാനു എന്ന റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്കരന്, മഹേഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്. താമരശേരി റേഞ്ചിലെ മട്ടിക്കുന്നിലാണ് സംഭവം. കേസില്‍ അഞ്ചു പേരെ കൂടി കണ്ടെത്താനുണ്ട്. വനത്തോട് ചേര്‍ന്ന തോട്ടത്തിലാണ് ഇവര്‍ വേട്ടയാടി മല മാനിനെ കൊന്ന് ഇറച്ചിയാക്കിയത്. പ്രതികളില്‍ നിന്ന് 102 കിലോ മലമാന്‍ ഇറച്ചിയും കൊമ്പും പിടികൂടി.