വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുൻപ് തുറന്ന് നൽകിയ വി ഫോര്‍ കൊച്ചി പ്രവർത്തകർ അറസ്റ്റിൽ

ഇന്നലെ രാത്രി ഒരു സംഘം ആളുകളെത്തിയാണ് ഒരു വശത്തെ ബാരിക്കേഡുകള്‍ തള്ളിമാറ്റി പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്
വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുൻപ് തുറന്ന് നൽകിയ വി ഫോര്‍ കൊച്ചി പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുൻപ് ബാരിക്കേഡുകള്‍ നീക്കി തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ട സംഭവത്തില്‍ നാല് പേർ കസ്റ്റഡിയില്‍. വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാൻ ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. റാഫേൽ, സൂരജ്, ആഞ്ചലോസ് എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

ഇന്നലെ രാത്രി ഒരു സംഘം ആളുകളെത്തിയാണ് ഒരു വശത്തെ ബാരിക്കേഡുകള്‍ തള്ളിമാറ്റി പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്. ശനിയാഴ്ച മുഖ്യമന്ത്രി പാലം ഉദ്ഘാടനം നടത്താനിരിക്കെയാണ് സംഭവം നടന്നത്.

മേല്‍പാലം തുറന്ന് കൊടുക്കാന്‍ വൈകുന്നെന്ന് ആരോപിച്ച്‌ വി ഫോര്‍ കൊച്ചി സമരം നടത്തിയിരുന്നു. ജനകീയ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരു വശത്തെ ബാരിക്കേഡ് എടുത്തുമാറ്റിയതിനെ തുടര്‍ന്ന് ലോറി അടക്കമുള്ള വാഹനങ്ങള്‍ പാലത്തില്‍ കയറി വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്. പിന്നീട് വാഹനങ്ങള്‍ പുറകോട്ടിറക്കി പൊലീസ് പാലം വീണ്ടുമടച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com