കോട്ടയത്ത് നാലു സ്വകാര്യ സ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂഷണൽ കോവിഡ് ക്ലസ്റ്ററുകള്‍
Kerala

കോട്ടയത്ത് നാലു സ്വകാര്യ സ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂഷണൽ കോവിഡ് ക്ലസ്റ്ററുകള്‍

നാലു സ്ഥാപനങ്ങളിലും പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് നടപടി.

News Desk

News Desk

കോട്ടയം: കോട്ടയം ജില്ലയിലെ നാലു സ്വകാര്യ സ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂഷണൽ കോവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. ബേക്കര്‍ ജംഗ്ഷന് സമീപത്തെ ക്യുആര്‍എസ്, തിരുനക്കരയിലെ ജോസ്‌കോ ജ്വല്ലേഴ്‌സ്, കൂരോപ്പടയിലെ പാരഗണ്‍ പോളിമേഴ്‌സ്, ചേനപ്പാടിയിലെ ചരിവുപുറം റബേഴ്‌സ് എന്നിവിടങ്ങളിലാണ് ക്ലസ്റ്റർ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്.

നാലു സ്ഥാപനങ്ങളിലും പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ കളക്ടറുടെ നടപടി. രണ്ടു വയസ്സുള്ള കുട്ടിയുൾപ്പെടെ119 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

Anweshanam
www.anweshanam.com