സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് നാല് കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമുവാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ്.

പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരനും ഇന്ന് രോഗം ബാധിച്ച് മരിച്ചു. കോരന്റെ ബന്ധുക്കളായ നാല് പേര്‍ക്കും കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് രോഗം സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com