എം സി കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ പുതിയ നാല് കേസുകള്‍ കൂടി

ഇതോടെ കമറുദ്ദീനെതിരായ പരാതികളുടെ എണ്ണം 123 ആയി
എം സി കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ പുതിയ നാല് കേസുകള്‍ കൂടി

തിരുവനന്തപുരം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം. സി. കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ നാല് കേസുകള്‍ കൂടി പുതുതായി രജിസ്റ്റര്‍ ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷനിലാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം. സി. കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ നാല് കേസുകള്‍ കൂടി പുതുതായി രജിസ്റ്റര്‍ ചെയ്തത്.

നാല് പരാതികളിലുമായി 84.5 ലക്ഷം രൂപ തട്ടിയെടുത്തു വഞ്ചിച്ചു എന്നാണ് കേസ്. ഇതോടെ കമറുദ്ദീനെതിരായ പരാതികളുടെ എണ്ണം 123 ആയി.

പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ കമറുദ്ദീനെ വിശദമായി ചോദ്യം ചെയ്യുകയാണ്.

അതേസമയം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Related Stories

Anweshanam
www.anweshanam.com