സ്വർണ്ണക്കടത്ത് കേസിൽ നാലുപേർ കൂടി അറസ്റ്റിൽ
Kerala

സ്വർണ്ണക്കടത്ത് കേസിൽ നാലുപേർ കൂടി അറസ്റ്റിൽ

മുഹമ്മദ്​ അൻവർ, ഹംസത്ത്​ അബ്​ദുൽ സലാം, ടി.എം. സാജു, ഹംജാദ്​ അലി എന്നിവരാണ്​ അറസ്​റ്റിലായത്​

News Desk

News Desk

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ ഡിപ്ലോമാറ്റിക്​ ബാഗേജ്​ വഴി സ്വർണം കടത്തിയ കേസിൽ നാലുപേർ കൂടി എൻഐഎയുടെ പിടിയിൽ. മുഹമ്മദ്​ അൻവർ, ഹംസത്ത്​ അബ്​ദുൽ സലാം, ടി.എം. സാജു, ഹംജാദ്​ അലി എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവർക്കായി ആറിടങ്ങളിൽ എൻഐഎ പരിശോധന നടത്തി. ഇതോടെ സ്വർണക്കടത്ത്​ കേസിൽ അറസ്​റ്റിലായവരുടെ എണ്ണം 20 ആയി.

അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.​ ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ കോടതിയെ അറിയിച്ചു. അറസ്​റ്റിലായ സ്വപ്​ന സുരേഷിന്റെ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ ആവശ്യം.

സ്വപ്​നയുടെ കസ്​റ്റഡി നീട്ടാനുള്ള അപേക്ഷയിൽ ഇ.ഡി ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന്​ പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ്​ ഇ.ഡി അപേക്ഷ നൽകിയത്​.

Anweshanam
www.anweshanam.com