യു​കെ​യി​ല്‍ ​നി​ന്നും വന്ന നാ​ല് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​ന​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്
യു​കെ​യി​ല്‍ ​നി​ന്നും വന്ന നാ​ല് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: യു​കെ​യി​ല്‍ നി​ന്നും എത്തിയവര്‍ക്ക് കോ​വി​ഡ്. യു​കെ​യി​ല്‍​നി​ന്നും എ​ത്തി​യ നാ​ല് പേ​ര്‍​ക്ക് കൂ​ടി ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 47 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​ന​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ആ​റു പേ​രി​ല്‍ ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 82,85,394 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com