തിരുവനന്തപുരത്ത് കാര്‍ കലുങ്കിലിടിച്ച് നാലുപേര്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കിളിമാനൂരില്‍ വെച്ച് അപകടമുണ്ടായത്.
തിരുവനന്തപുരത്ത് കാര്‍ കലുങ്കിലിടിച്ച് നാലുപേര്‍ മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. ഒരാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടം സ്വദേശിയായ ലാല്‍, നിജീബ്, വെഞ്ഞാറമൂട് സ്വദേശികളായ ഷമീര്‍, സുല്‍ഫി എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് സ്വദേശിയായ നിവാസ് അപകടനില തരണം ചെയ്തിട്ടില്ല.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കിളിമാനൂരില്‍ വെച്ച് അപകടമുണ്ടാവുന്നത്. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് തകരുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങി പോയതാവാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശ വാസികളും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Related Stories

Anweshanam
www.anweshanam.com