കരിപ്പൂരിലെ സിബിഐ റെയ്ഡ്: നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

കരിപ്പൂരിലെ സിബിഐ റെയ്ഡ്: നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ റെയ്ഡിൽ ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്ന് കണ്ടെത്തിയ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്‌. സിബിഐ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കില്‍പെടാത്ത പണവും സ്വര്‍ണവും പിടികൂടിയിരുന്നു.

കസ്റ്റംസ് ഡ്യൂട്ടി ഓഫീസില്‍ നിന്ന് 650 ഗ്രാം സ്വര്‍ണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണ്ടെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും പിടികൂടി. വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണം പിടികൂടിയ യാത്രക്കാരുടെ പാസ്പോര്‍ട്ട് വാങ്ങി വച്ചശേഷം സിബിഐ വിട്ടയച്ചു.

പത്തംഗ സിബിഐ ഉദ്യോഗസ്ഥർ 24 മണിക്കൂറിലേറെ സമയമാണ് റെയ്ഡ് നടത്തിയത്. ചൊവ്വ പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച്ച പുലര്‍ച്ചെയാണ്. ഒരാഴ്ച്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com