കൊല്ലം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റും ജന്മഭൂമി ബ്യൂറോ ചീഫുമായ കല്ലട ഷണ്‍മുഖന്‍ അന്തരിച്ചു

കോവിഡ് ബാധിച്ച് പരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൊല്ലം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റും ജന്മഭൂമി ബ്യൂറോ ചീഫുമായ കല്ലട ഷണ്‍മുഖന്‍ അന്തരിച്ചു

കൊല്ലം: കൊല്ലം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റും ജന്മഭൂമി കൊല്ലം ബ്യൂറോ ചീഫും ആയിരുന്ന കല്ലട ഷണ്‍മുഖന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് പരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1998 മുതല്‍ 200l വരെ അദ്ദേഹം കൊല്ലം പ്രസ് ക്ലബിന്റെ പ്രസിഡന്റായിരുന്നു.

ജന്മഭുമി പത്രത്തിന്റെ ആദ്യ കാലഘട്ടം മുതല്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം പത്രത്തിന് കൊല്ലം ജില്ലയില്‍ പേരും പെരുമയുമുണ്ടാക്കുന്നതില്‍ നിസ്തുലമായ പ്രവര്‍ത്തനമാണ് നടത്തിയത്. അടിസ്ഥാന സൗകര്യങ്ങളും മറ്റ് ഭൗതിക സാഹചര്യങ്ങളും ഒന്നും ഇല്ലാതിരുന്ന കാലത്ത് ഒരു ആദര്‍ശത്തില്‍ വിശ്വാസമര്‍പ്പിച്ച് ജന്മഭുമി പത്രത്തിനായി അദ്ദേഹം നിലകൊണ്ടു. പത്രത്തിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതിന്നും വരുമാനം കൂട്ടുന്നതിനും വാര്‍ത്തകള്‍ നല്‍ുന്നതിനും എല്ലാം അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. കൊവിഡ് മഹാമാരി നഷ്ടപ്പെടുത്തിയത് ആത്മാര്‍ത്ഥതയുള്ള, പത്രപ്രവര്‍ത്തകനെയും നല്ല മനുഷ്യനെയുമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com