
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കോവളം എം.എല്‍.എയുമായിരുന്ന ജോര്‍ജ് മെഴ്സിയര്‍(68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കെപിസിസി നിര്‍വാഹകസമിതി അംഗവുമാണ്.
നിയമസഭയില്‍ 2006-11 കാലത്ത് കോവളത്തിന്റെ പ്രതിനിധിയായിരുന്നു. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഭിഭാഷകനാണ്.