തിരുവനന്തപുരം ലോ കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി ചികിത്സ സഹായം തേടുന്നു

കാന്‍സര്‍ ബാധിച്ച ഭർത്താവിന് ഉടനെ തന്നെ കീമോയും സർജറിയും ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞിരിക്കുകയാണ്
തിരുവനന്തപുരം ലോ കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി ചികിത്സ സഹായം തേടുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി ചികിത്സ സഹായം തേടുന്നു. തിരുവനന്തപുരം ലോ കോളേജിലെ 2011 - 2014 കാലഘട്ടത്തില്‍ പഠിച്ചിരുന്ന സുസ്മിതയാണ് സഹായം തേടുന്നത്.

ആറു വര്‍ഷം മുന്‍പ് പ്രണയ വിവാഹം കഴിഞ്ഞ സുസ്മിത ഭർത്താവും ഒന്നിച്ച്‌ ചേർത്തലയിലെ വാടക വീട്ടിലാണ് കഴിയുന്നത്. കാന്‍സര്‍ ബാധിച്ച മൂന്ന് മാസമായി ഭർത്താവ് ചലനമറ്റു കിടക്കുകയാണ്. ഉടനെ തന്നെ കീമോയും സർജറിയും ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞിരിക്കുകയാണ്.

പക്ഷേ ഭർത്താവിൻ്റെ അടുത്തു നിന്ന് ഒരു നിമിഷം പോലും മാറാൻ വയ്യാത്തതു കൊണ്ട് ഒരു ജോലിക്ക് പോവാൻ പോലും സുസ്മിതയ്ക്ക് പറ്റുന്നില്ല. കടം വാങ്ങിയാണ് ഇത്രയും നാൾ ചികിൽസ നടത്തിയത്.

രണ്ട് വര്‍ഷം മുന്‍പ് സുസ്മിതയുടെ അച്ചനും അമ്മയും മരിച്ചിരുന്നു. സ്വന്തം കുടുംബത്തില്‍ നിന്നോ ഭർത്താവിന്‍റെ കുടുംബത്തില്‍ നിന്നോ ആരും സഹായിക്കുന്നില്ല.

സഹായിക്കാന്‍ സുമനസുള്ളവര്‍ ഈ അക്കൗണ്ടില്‍ പണം അയക്കുക

Susmitha K.S

SBI Bank

A/c - 30925541265

IFSC - SBIN0001015

സുസ്മിത -9847072758

Related Stories

Anweshanam അന്വേഷണം
www.anweshanam.com