കോഴിക്കോട് മുന്‍ മേയര്‍ എം. ഭാസ്‌കരന്‍ അന്തരിച്ചു

കോഴിക്കോട് മുന്‍ മേയര്‍ എം. ഭാസ്‌കരന്‍(77) അന്തരിച്ചു. രോഗബാധിതനായിരുന്നു.
കോഴിക്കോട് മുന്‍ മേയര്‍ എം. ഭാസ്‌കരന്‍ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് മുന്‍ മേയര്‍ എം. ഭാസ്‌കരന്‍(77) അന്തരിച്ചു. രോഗബാധിതനായിരുന്നു. ജില്ലാ സഹകരണ ആശുപത്രിയിലാണ് അന്ത്യം. കോഴിക്കോട് കരപ്പറമ്പ് കരുവിശേരി സ്വദേശിയായ അദ്ദേഹം സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. പ്രമുഖ സഹകാരിയായ ഭാസ്‌കരന്‍ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്, കലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. റബ്‌കോ വൈസ് ചെയര്‍മാനുമായിരുന്നു. 2005 മുതല്‍ അഞ്ചുവര്‍ഷം കോഴിക്കോട് മേയറായി. ഭാര്യ: പി എന്‍ സുമതി, മക്കള്‍ : സിന്ധു, വരുണ്‍.

Related Stories

Anweshanam
www.anweshanam.com