
തൃശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുക്കുന്ന തൃശൂരില്‍ നടക്കുന്ന ബിജെപി സമ്മേളനത്തിലാണ് ജേക്കബ് തോമസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
നദ്ദ ജേക്കബ് തോമസിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നുമായിരുന്നു ജേക്കബ് തോമസ് പറഞ്ഞത്.