ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു

ഇന്ത്യയിലെ ഒരു ഫോറന്‍സിക് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നത് ആദ്യമായാണ്
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു

പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) നല്‍കുന്ന ഐ.എസ്.ഒ അംഗീകാരം ലഭിച്ചു.

രാജ്യാന്തരതലത്തില്‍ ഏറെ വിലമതിക്കപ്പെടുന്നതാണ് എന്‍.എ.ബി.എല്‍ അംഗീകാരം. ഇതോടെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടുകള്‍ക്ക് അന്തര്‍ദേശീയ നിലവാരം ഉണ്ടാകും.

അംഗീകാരത്തിനായി കഴിഞ്ഞവര്‍ഷം തന്നെ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനം കാരണം നേരിട്ടുള്ള പരിശോധനകള്‍ നടത്തിയിരുന്നില്ല. തുടര്‍ന്ന് ബോര്‍ഡിന്റെ അഞ്ചംഗ സമിതി നടത്തിയ ഓണ്‍ലൈന്‍ പരിശോധനകള്‍ക്ക് ശേഷമാണ് ലബോറട്ടറിക്ക് അംഗീകാരം നല്‍കിയത്. ഓണ്‍ലൈന്‍ പരിശോധനയിലൂടെ ഇന്ത്യയിലെ ഒരു ഫോറന്‍സിക് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നത് ആദ്യമായാണ്.

Related Stories

Anweshanam
www.anweshanam.com