രാജ്യാന്തര മോഷണ സംഘം തിരുവനന്തപുരത്ത് പിടിയില്‍

കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയന്‍ പൗരന്മാരാണ് പിടിയിലായത്.
രാജ്യാന്തര മോഷണ സംഘം തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: രാജ്യാന്തര മോഷണ സംഘം തിരുവനന്തപുരത്ത് പിടിയില്‍. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയന്‍ പൗരന്മാരാണ് പിടിയിലായത്. തലസ്ഥാനത്തെ ഹോട്ടലില്‍ നിന്ന് കന്റോണ്‍മെന്റ് പൊലീസാണ് സംഘത്തെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ കടയില്‍ നിന്ന് 35,000 ഇവര്‍ മോഷ്ടിച്ചിരുന്നു. പ്രതികള്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ കൊള്ളയടിക്കാന്‍ പദ്ധതി തയ്യാറാക്കിയുന്നതായി പൊലീസ് പറയുന്നു. ജനുവരി മുതല്‍ ഇറാനിയന്‍ സംഘം ഇന്ത്യയില്‍ മോഷണം നടത്തിയെന്നും പൊലീസ് വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com