ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

കിഴക്കേ പണ്ടിക്കാട് കുറ്റിപ്പുളിയിലെ കരുവത്തില്‍ സുലൈമാന്റെ മകന്‍ ഷറഫുദ്ദീനാണ് മരിച്ചത്.
ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ടര്‍ഫില്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കിഴക്കേ പണ്ടിക്കാട് കുറ്റിപ്പുളിയിലെ കരുവത്തില്‍ സുലൈമാന്റെ മകന്‍ ഷറഫുദ്ദീനാണ് മരിച്ചത്. 29 വയസായിരുന്നു.

തിങ്കളാഴ്ച രാത്രി ഒറവുംപുറത്തുള്ള ടര്‍ഫ് ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ ഷറഫുദ്ദീന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് മാസം മുമ്പാണ് ഷറഫുദ്ദീന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.

പാണ്ടിക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കിഴക്കേ പാണ്ടിക്കാട് പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related Stories

Anweshanam
www.anweshanam.com