കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കും
Kerala

കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കും

കരിപ്പൂരിലിറങ്ങേണ്ട ജിദ്ദ വിമാനം നെടുമ്പാശേരിയിലിറക്കി

News Desk

News Desk

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കും. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ ഇറക്കാനാണ് തീരുമാനം.

കരിപ്പൂരിലിറങ്ങേണ്ട ജിദ്ദ വിമാനം നെടുമ്പാശേരിയിലിറക്കി. സ്പൈസ് ജെറ്റിന്റെ വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശേരിയിലിറക്കിയത്.

അതേസമയം വിമാന അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. പൈലറ്റും സഹ പൈലറ്റും അടക്കം 16 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 15 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേര്‍ക്കും സാരമായ പരിക്കുണ്ട്.

വിമാനത്തില്‍ 174 മുതിര്‍ന്നവരും 10 കുട്ടികളുമായിരുന്നു യാത്രക്കാര്‍. യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിൽ ആകെ 190 പേരാണ് ഉണ്ടായിരുന്നത്.

Anweshanam
www.anweshanam.com