സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാനം തിരിച്ചിറക്കി

ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനമാണ് തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാനം തിരിച്ചിറക്കി

കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി. ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനമാണ് തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. ഇന്ന് പുലര്‍ച്ചെ 3.40നായിരുന്നു സംഭവം.

പുലര്‍ച്ചെ പുറപ്പെട്ട വിമാനത്തിലെ വായു മര്‍ദത്തില്‍ വ്യതിയാനമുണ്ടായി. ഇതേ തുടര്‍ന്ന് വിമാനം കരിപ്പൂരില്‍ തന്നെ ഇറക്കുകയായിരുന്നു. 7000 അടി ഉയരത്തിലെത്തിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. 4.10ഓടെയാണ് വിമാനം തിരികെ ലാന്‍ഡ് ചെയ്തു.

യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പ്രശ്നങ്ങളില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം രാവിലെ ഏഴേ മുക്കാലോടെ വിമാനം ഷാര്‍ജയിലേക്ക് തിരിച്ചു.

Related Stories

Anweshanam
www.anweshanam.com