സ്വര്‍ണക്കടത്ത് കേസ്: അഞ്ചുപേരെ കൂടി എൻഐഎ പ്രതിചേർത്തു

പ്രതിചേർത്ത മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് അസ്ലമിനെ ചോദ്യം ചെയ്യുകയാണ്
സ്വര്‍ണക്കടത്ത് കേസ്: അഞ്ചുപേരെ കൂടി എൻഐഎ പ്രതിചേർത്തു

കൊച്ചി : സ്വർണക്കടത്ത് കേസിൽ അഞ്ചുപേരെ കൂടി എൻഐഎ പ്രതി ചേർത്തു. ഇതിൽ നാലുപേർ വിദേശത്താണുള്ളത്. ഇവരെ പിടികൂടാൻ ഇന്റർ പോളിന്റെ സഹായം തേടും. പ്രതിചേർത്ത മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് അസ്ലമിനെ ചോദ്യം ചെയ്യുകയാണ്. മുഹമ്മദ് അഫ്‌സലിനെ ചോദ്യം ചെയ്തതില്‍നിന്നുമാണ് എന്‍.ഐ.എയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

മലപ്പുറം സ്വദേശികളായ അബ്ദുൾ ലത്തീഫ്, നസ്രു എന്ന് വിളിക്കുന്ന നസറുദ്ദീൻ ഷാ, റംസാൻ പരഞ്ചേരി, കോഴിക്കോട് സ്വദേശി മുഹമ്മദ് മൻസൂർ എന്നിവരാണ് പ്രതി ചേർക്കപ്പെട്ട മറ്റുള്ളവർ.

സ്വര്‍ണം കടത്തുന്നതിന് പണം സമാഹരിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘമാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് എതെങ്കിലും വിധത്തിലുള്ള തീവ്രവാദ ബന്ധമുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും.

എൻഐഎ ഇതുവരെ 35 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. 21 പേരെ അറസ്റ്റ് ചെയ്തു. നയതന്ത്ര ചാനലിലൂടെ ഉൾപ്പെടെ സ്വർണക്കടത്ത് നടത്തിയവരാണ് പ്രതികൾ.

Related Stories

Anweshanam
www.anweshanam.com