ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ കേസുകള്‍
Kerala

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ കേസുകള്‍

നിക്ഷേപകരെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടതെന്നും കാസർകോട് എംപി പറഞ്ഞു.

News Desk

News Desk

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ കേസുകള്‍. ചന്തേര പൊലീസ് അഞ്ച് വഞ്ചനാ കേസുകള്‍ കൂടി രജസ്റ്റിര്‍ ചെയ്തു. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകള്‍ പന്ത്രണ്ട് ആയി. എംസി കമറുദ്ദീൻ എംഎൽഎക്കും എംഡി പൂക്കോയ തങ്ങൾക്കുമെക്കെതിരായ വഞ്ചന കേസുകളുടെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിനാണുള്ളത്.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ കേസുകൾ അന്വേഷിക്കുമെന്ന് കാസർകോട് എസ്‍പി ഡി ശിൽപ്പ പറഞ്ഞു. നിക്ഷേപകരെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടതെന്നും കാസർകോട് എംപി പറഞ്ഞു.

Anweshanam
www.anweshanam.com