കേരളത്തില്‍ കൊറോണ മരണം കൂടുന്നതായി ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്
Kerala

കേരളത്തില്‍ കൊറോണ മരണം കൂടുന്നതായി ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്

മരണമടഞ്ഞവര്‍ കൂടുതലും യാത്ര ചെയ്യാത്തവര്‍

News Desk

News Desk

കോട്ടയം: കേരളത്തില്‍ കൊറോണ മരണങ്ങള്‍ കൂടുകയാണെന്ന് ആരോഗ്യവകുപ്പിന്റെ കോവിഡ് ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കോവിഡ് മരണ ഓഡിറ്റ് കമ്മിറ്റി ജൂലൈ 31 വരെയുള്ള 63 മരണങ്ങള്‍ പരിശോധിച്ചു.

ഇവയില്‍ രണ്ടെണ്ണം ജൂണിലെ മരണങ്ങളായിരുന്നു. 2 എണ്ണവും കൊറോണ മരണങ്ങളായിരുന്നുവെന്ന് സമിതി സ്ഥിരീകരിച്ചു. നാലു കേസുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കുകയാണ്. ഏഴു മരണങ്ങള്‍ കൊറോണ മൂലമല്ല. ഒരു കേസില്‍ മരിച്ചയാള്‍ തമിഴ്‌നാട്ടുകാരനായതിനാല്‍ കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ജൂലൈയില്‍ മരിച്ചവരില്‍ 29 പേരും 60നും 79നും ഇടയില്‍ പ്രായമുള്ളവരാണ്. 14 പേര്‍ 40 മുതല്‍ 59 വയസ് വരെയുള്ളവര്‍. കൊറോണ ബാധിച്ച് മരിച്ചവരില്‍ 35 പേരും പുരുഷന്മാരാണ്. ജൂലൈയില്‍ മരണമടഞ്ഞവരില്‍ 13 പേര്‍ എറണാകുളം സ്വദേശികളാണ്. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്.

ഇന്ന് അഞ്ച് കോവി‍‍ഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, ആലപ്പുഴ സ്വദേശികളാണ് മരണപ്പെട്ടത്.

Anweshanam
www.anweshanam.com