നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിക്ക് മൂവായിരത്തോളം പേരുമായി സമ്പര്‍ക്കം

സംസ്ഥാനത്തെ ഏറ്റവും വലിയ സമ്ബര്‍ക്കമാണ് നെടുങ്കണ്ടത്തേത്
നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിക്ക്  മൂവായിരത്തോളം പേരുമായി സമ്പര്‍ക്കം

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിക്ക് 3000ഓളം പേരുമായി സമ്ബര്‍ക്കം. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്ബര്‍ക്കമാണ് നെടുങ്കണ്ടത്തേതെന്നാണ് കരുതുന്നത്.

കുമളി എട്ടാം മൈൽ മുതൽ രാജാക്കാട് രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാർ തുടങ്ങി അതിർതി മേഖലയിലെ ഒട്ടു മിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയതായാണ് വിവരം. ഇടുക്കിയിൽ നെടുങ്കണ്ടം ടൗൺ പൂർണമായി അടച്ചു. മത്സ്യകച്ചവടക്കാരൻ, ഗ്രാമപഞ്ചായത്ത്, എക്സൈസ്, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 48 പേർക്ക് ടൗണിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

മത്സ്യവ്യാപാരിയെ കൂടാതെ മറ്റ് 47 പേര്‍ക്കും നെടുങ്കണ്ടത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് കേരള-തമിഴ്നാട് അതിര്‍ത്തി പട്ടണമായ നെടുങ്കണ്ടം ടൗണ്‍ മൈക്രോ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച്‌ പൂര്‍ണമായി അടച്ചു.

എക്സൈസ് ജീവനക്കാര്‍, പഞ്ചായത്ത്-ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്കും ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 3000ത്തോളം പേരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫിസ് കഴിഞ്ഞ ദിവസം അടച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com