ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ചരിത്രത്തിന്റെ ഭാഗമാകും: മന്ത്രി എ സി മൊയ്‌തീൻ
Kerala

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ചരിത്രത്തിന്റെ ഭാഗമാകും: മന്ത്രി എ സി മൊയ്‌തീൻ

കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

By News Desk

Published on :

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് ആരംഭിച്ച ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച സ്വരാജ് പുരസ്‌കാര ഓഡിറ്റോറിയത്തിന്റെയും പരിശീലന ഹാളിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ഡുതലം മുതല്‍ കേന്ദ്രീകരിച്ച്‌ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com