ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഫിറോസ് കുന്നുംപറമ്പിൽ
Kerala

ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഫിറോസ് കുന്നുംപറമ്പിൽ

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ആവശ്യമെങ്കില്‍ ഫിറോസിനെ വീണ്ടും വിളിച്ച്‌ വരുത്തുമെന്നും എസിപി കെ ലാല്‍ജി

By News Desk

Published on :

കൊച്ചി: ശസ്ത്രക്രിയ്ക്കായി സ്വരൂപിച്ച് നൽകിയ പണവുമായി ബന്ധപ്പെട്ടുള്ള വർഷയുടെ പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് സന്നദ്ധ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ. വര്‍ഷയുടെ അമ്മയുടെ ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കും കഴിഞ്ഞുള്ള തുക മറ്റു രോഗികള്‍ക്ക് നല്‍കാമെന്ന് ധാരണ ഉണ്ടായിരുന്നെന്നും ഫിറോസ് പറഞ്ഞു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ആവശ്യമെങ്കില്‍ ഫിറോസിനെ വീണ്ടും വിളിച്ച്‌ വരുത്തുമെന്നും എസിപി കെ ലാല്‍ജി പറഞ്ഞു. അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിൽ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് എറണാകുളം ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

Anweshanam
www.anweshanam.com