വര്‍ക്കലയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വര്‍ക്കലയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം

തിരുവനന്തപുരം: വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം. നോര്‍ത്ത് ക്ലിഫില്‍ ക്ലഫോട്ടി റിസോര്‍ട്ടിന്റെ മുകളിലെ നിലയിലാണ് തീപിടുത്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ റിസോര്‍ട്ടിലെ രണ്ട് എസി റൂമുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ഫോഴ്‌സും നാട്ടുകാരും റിസോര്‍ട്ട് ജീവനക്കാരും ചേര്‍ന്ന് തീ അണച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com