ആലുവയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം

ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കട ഉടമകള്‍
ആലുവയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം

എറണാകുളം: ആലുവയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. സബ് ജയില്‍ റോഡിലെ കെട്ടിടത്തിലുള്ള വസ്ത്രവ്യാപാര കടയിലും, ഹാര്‍ഡ് വെയര്‍ കടയിലുമാണ് തീ പടര്‍ന്നത്. വാട്ടര്‍ ടാങ്കുകള്‍ ,പൈപ്പുകള്‍, തുണിത്തരങ്ങള്‍ എന്നിവ കത്തി നശിച്ചു.

പുലര്‍ച്ചെ പരിസരത്തെത്തിയ പാല്‍ വില്‍പ്പനക്കാരന്‍ ആണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കട ഉടമകള്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Related Stories

Anweshanam അന്വേഷണം
www.anweshanam.com