സെക്രട്ടറിയേറ്റ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം; ഫ​യ​ലു​ക​ള്‍ ക​ത്തി​ന​ശി​ച്ചു
Kerala

സെക്രട്ടറിയേറ്റ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം; ഫ​യ​ലു​ക​ള്‍ ക​ത്തി​ന​ശി​ച്ചു

കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്

News Desk

News Desk

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം. നിരവധി ഫയലുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അഗ്നി ശമന സേനാ വിഭാഗമെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അപകട കാരണമെന്താണെന്ന് പരിശോധിച്ചു വരികയാണ്. റൂം ​ബു​ക്കിം​ഗി​ന്‍റെ ഫ​യ​ലു​ക​ളാ​ണ് ക​ത്തി​യ​ത്. എ​ന്നാ​ല്‍ അ​വ​യും പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ചു.

ഇ​ന്ന് ഓ​ഫീ​സി​ല്‍ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​റ്റു​ള്ള​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ദു​രൂ​ഹ​ത ആ​രോ​പി​ച്ചു. സു​പ്ര​ധാ​ന ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​ല്‍ സ​മ​ഗ്ര അന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​​പ്പെ​ട്ടു.

അതേസമയം സുപ്രധാന ഫയലുകളെല്ലാം സുരക്ഷിതമാണെന്നാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വ്യക്തമാക്കുന്നത്.

Anweshanam
www.anweshanam.com