സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണം ഫാനിന്റെ കുഴപ്പം തന്നെയെന്ന് ഫയർഫോഴ്സും
Kerala

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണം ഫാനിന്റെ കുഴപ്പം തന്നെയെന്ന് ഫയർഫോഴ്സും

ഫാനിലേക്കുള്ള വയർ മാത്രമാണ് കത്തിരിയിരിക്കുന്നത്. മറ്റ് സ്വിച്ചുകൾക്കും വയറിങിനും തീപിടിച്ചിട്ടില്ല

News Desk

News Desk

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് തീപിടിത്തം ഉണ്ടായത് ഫാനിൽ നിന്നാണെന്ന് ഫയർ ഫോഴ്സിന്റെ റിപ്പോർട്ട്. ഫാനിലേക്കുള്ള വയർ മാത്രമാണ് കത്തിരിയിരിക്കുന്നത്. മറ്റ് സ്വിച്ചുകൾക്കും വയറിങിനും തീപിടിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഫയർ ഫോഴ്സ് മേധാവി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകി. ഫാനിൽ നിന്നാണ് തീ പർന്നതെന്ന് നേരത്തെ പിഡബ്ല്യുഡി വിഭാഗവും വ്യക്തമാക്കിയിരുന്നു.

ഓഫീസിലെ ഫാന്‍ ഒരു ദിവസത്തിലേറെയായി നിറുത്താതെ കറങ്ങുകയായിരുന്നു. തുടര്‍ന്ന് മോട്ടോറിന്റെ ഭാഗത്തെ പ്ലാസ്റ്റിക് ഉരുകി ജന്നല്‍ കര്‍ട്ടനിലേക്കും ഷെല്‍ഫിലിരുന്ന കടലാസുകളിലേക്കും വീണാണ് തീപിടുത്തമുണ്ടായത്.

മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഓഫീസിലെ ജീവനക്കാരനാണ് ആദ്യം മുറിയില്‍ പുക നിറഞ്ഞത് കാണുന്നത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സെക്രട്ടേറിയേറ്റിലെ തന്നെ ഫയര്‍ ഫോഴ്‌സ് യൂണിറ്റെത്തി വാതില്‍ തുറന്നതോടെയാണ് തീ ആളി പടര്‍ന്നത്. പുക നിറഞ്ഞ മുറിയിലക്ക് വായു സഞ്ചാരമുണ്ടായതാണ് തീപടരാന്‍ കാരണമായതെന്നും ഫയര്‍ഫോഴ്‌സ് മേധാവി ആര്‍.ശ്രീലേഖ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ പൊളിറ്റിക്കൽ ടു എ, പൊളിറ്റിക്കൽ ഫൈവ് എന്നീ സെക്ഷനുകളിൽ ഉണ്ടായ തീപിടിത്തത്തിൽ ചില ഫയലുകൾ ഭാഗികമായി കത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോ എന്നതടക്കം എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ട്. ഇതിന്‍റെ കാരണങ്ങൾ ഉൾപ്പടെയുള്ള സാങ്കേതികവശം പരിശോധിക്കാൻ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ ഡോ. എ കൗശികന്‍റെ നേതൃത്വത്തിലും ഒരു സമിതിയുണ്ട്. വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് ഈ സമിതി.

Anweshanam
www.anweshanam.com