സാമൂഹ്യ നീതി ഓഫീസില്‍ തീപിടുത്തം
Kerala

സാമൂഹ്യ നീതി ഓഫീസില്‍ തീപിടുത്തം

വയനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ തീ പിടുത്തം. ഇന്നലെ രാത്രി 10.30 ഓടെയാണ് തീപിടുത്തമുണ്ടായത്.

News Desk

News Desk

കല്‍പ്പറ്റ: വയനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ തീ പിടുത്തം. ഇന്നലെ രാത്രി 10.30 ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ കമ്പ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോംപ്‌ളക്‌സിലെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ നീതി ഓഫീസിനാണ് തീപിടിച്ചത്.

ഓഫീസില്‍ നിന്ന് തീയും പുകയും വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഹോം ഗാര്‍ഡ് ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി 11 മണിയോടെ തീ അണച്ചു. ി.ഓഫീസിലെ ഒരു മുറിയിലുള്ള കമ്പ്യൂട്ടറും വിവിധ ഫയലുകള്‍ സൂക്ഷിച്ച അലമാരയും തീപിടുത്തത്തില്‍ കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Anweshanam
www.anweshanam.com