പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.
പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം

പാലക്കാട്: പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തുളള ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിന്റെ അടുക്കള ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഓടി പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൂടുതല്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാനുളള ശ്രമം തുടരുകയാണ്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com