തിരുവനന്തപുരത്ത് പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ചു, ഒരു മരണം; രണ്ടുപേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരത്ത് പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ചു, ഒരു മരണം; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് പാലോട്ട് പടക്കനിര്‍മ്മാണശാലയ്ക്ക് തീപീടിച്ച്‌ ഒരാള്‍ മരിച്ചു. ചൂടലിലെ പടക്കനിര്‍മ്മാണശാലയ്ക്കാണ് തീപിടിച്ചത്. തൊഴിലാളിയായ പാലോട് ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ്​ പുറത്തേക്ക്​ ഓടിയതിനാല്‍ രക്ഷപ്പെട്ടു. ഉടമ സൈലസിന്​ ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തില്‍ പടക്കനിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. ഇടിമിന്നലേറ്റാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com