സാമ്പത്തിക ക്രമക്കേട്: ഇ.​പി ജ​യ​രാ​ജ​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​നെ മാ​റ്റി

മ​ന്ത്രി​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​സി സ​ജീ​ഷി​നെ​യാ​ണ് മാ​റ്റി​യ​ത്.
സാമ്പത്തിക ക്രമക്കേട്: ഇ.​പി ജ​യ​രാ​ജ​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​നെ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഇ പി ജ​യ​രാ​ജ​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​നെ മാ​റ്റി. മ​ന്ത്രി​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​സി സ​ജീ​ഷി​നെ​യാ​ണ് മാ​റ്റി​യ​ത്. സാ​മ്പത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ അ​ട​ക്കം പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നാ​ലാ​ണ് ഇ​യാ​ളെ മാ​റ്റി​യ​ത്. ‌‌

ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴമ്പു​ണ്ടെ​ന്ന് പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​ര്‍​ട്ടി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ​ജീ​ഷ് രാ​ജി സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​ജീ​ഷി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ സി​പി​എ​മ്മി​ന് നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു. കാ​യി​ക വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ടം സ​ജീ​ഷി​നാ​യി​രു​ന്നു.

അ​തേ​സ​മ​യം ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സ​ജീ​ഷ് ജോ​ലി​യി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞ​തെ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ജ​യ​രാ​ജ​ന്‍റെ സ്റ്റാ​ഫി​ലെ ഒ​രാ​ള്‍​ക്കെ​തി​രെ കൂ​ടി പാ​ര്‍​ട്ടി​ക്ക് പ​രാ​തി ല​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

Related Stories

Anweshanam
www.anweshanam.com