തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍; വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യം

50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റര്‍ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.
തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍; വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കണമെന്നും വൈദ്യുത ചാര്‍ജില്‍ ഇളവ് വരുത്തണമെന്നും സന്ദര്‍ശന സമയങ്ങള്‍ മാറ്റണമെന്നുമാണ് ഫിലിം ചേംബറിന്റെ ആവശ്യം.

50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റര്‍ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. സമഗ്ര പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ തീരുമാനം വേണമെന്നും ഫിലിം ചേംബര്‍ അറിയിച്ചു. ഇളവുകള്‍ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേമ്പര്‍ രംഗത്തെത്തിയിരുന്നു. ടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമായിരുന്നു സംഘടനയുടെ ആരോപണം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com