സംസ്ഥാനത്ത് ഉ​ത്സ​വ​ങ്ങ​ള്‍​ക്കും ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കും അ​നു​മ​തി; ജനുവരി 5 മുതല്‍ തുടങ്ങാം

ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ കൂടാന്‍ പാടില്ല
സംസ്ഥാനത്ത് ഉ​ത്സ​വ​ങ്ങ​ള്‍​ക്കും ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കും അ​നു​മ​തി; ജനുവരി 5 മുതല്‍ തുടങ്ങാം

തിരുവനന്തപുരം: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി അഞ്ചുമുതല്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളുടെ പങ്കാളിത്തം നിശ്ചയിക്കപ്പെട്ട എണ്ണത്തില്‍ കൂടാന്‍ പാടില്ല. അക്കാര്യം പൊലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഉറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ പരമാവധി നൂറും ഔട്ട്‌ഡോറില്‍ പരമാവധി ഇരുന്നൂറും പേരെയാണ് അനുവദിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പ​ത്തു മാ​സ​ത്തി​ല​ധി​ക​മാ​യി ക​ലാ​പ​രി​പാ​ടി​ക​ളൊ​ന്നും ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​തു​മൂ​ലം ക​ലാ​കാ​ര​ന്മാ​ര്‍ ക​ടു​ത്ത പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണ്. പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ ക​ല​ക​ളു​ടെ നി​ല​നി​ല്‍​പ്പി​നെ ത​ന്നെ അ​തു ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ക​ലാ​കാ​ര​ന്മാ​ര്‍ പ്ര​ക​ട​പ്പി​ക്കു​ന്നു​ണ്ട്.

ഉ​ത്സ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും അ​ല്ലാ​ത്ത​തു​മാ​യ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ ആ​ളു​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ചു​കൊ​ണ്ട് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കും. അ​നു​വ​ദി​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചാ​ണോ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് നി​രീ​ക്ഷി​ക്കാ​ന്‍ പോ​ലീ​സി​നെ​യും സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രെ​യും നി​യോ​ഗി​ക്കും.

സ്പോ​ര്‍​ട്സ് പ​രി​ശീ​ല​ന​വും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ അ​നു​വ​ദി​ക്കാ​നാ​ണ് തീ​രു​മാ​നം. നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​നും അ​നു​മ​തി ന​ല്‍​കും. എ​ക്സി​ബി​ഷ​ന്‍ ഹാ​ളു​ക​ള്‍ നി​യ​ന്ത്രി​ത പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​നു​വ​ദി​ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com