ഐലന്‍ഡ് എക്‌സ്പ്രസ്സിലെ പീഡനം: സ്ത്രീയാത്രികര്‍ക്ക് റെയില്‍വേ സുരക്ഷയൊരുക്കണം: എം സി ജോസഫൈന്‍

റെയില്‍വേ പൊലീസിന് പരാതി നല്‍കിയ യുവതിയുടെ നടപടിയെ വനിതാ കമ്മിഷന്‍ അഭിനന്ദിച്ചു
ഐലന്‍ഡ് എക്‌സ്പ്രസ്സിലെ പീഡനം: സ്ത്രീയാത്രികര്‍ക്ക്
റെയില്‍വേ സുരക്ഷയൊരുക്കണം: എം സി ജോസഫൈന്‍

തിരുവനന്തപുരം: ഐലന്‍ഡ് എക്‌സ്പ്രസ്സില്‍ വച്ച് റെയില്‍വേ ടിടിആര്‍ ജോണ്‍സണ്‍ യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാനിടയായ സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം നടന്നത് ഈ മാസം 12-നാണെങ്കിലും ഇതുസംബന്ധിച്ച് ഇന്ന് വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ പൊലീസിന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. റെയില്‍വേ പൊലീസിന് പരാതി നല്‍കിയ യുവതിയുടെ നടപടിയെ വനിതാ കമ്മിഷന്‍ അഭിനന്ദിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായതിനാല്‍ സ്ത്രീയാത്രികര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ ദക്ഷിണ റയില്‍വേ മുന്‍കൈയെടുക്കണമെന്ന് വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ടിടിആര്‍ ജോണ്‍സണ്‍ കുറ്റക്കാരനെന്ന് തെളിയുന്നപക്ഷം സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

നടന്‍ ആദിത്യനെതിരായ പരാതിയില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. ഭര്‍ത്താവും നടനുമായ ആദിത്യനെതിരേ നടിയായ ഭാര്യ നല്‍കിയ പരാതിയില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. സോഷ്യല്‍ മീഡയയില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന മറ്റൊരു പരാതിയില്‍ തുടര്‍നടപടി നിര്‍ദേശിച്ച് വനിതാ കമ്മിഷന്‍ സൈബര്‍ സെല്ലിന് പരാതി കൈമാറി. കൊല്ലം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വനിതാ കമ്മിഷനെ അറിയിച്ചിട്ടുണ്ട്. എതിര്‍ കക്ഷിയായ ആദിത്യന്‍ തന്നെ സമൂഹമദ്ധ്യത്തില്‍ വ്യക്തിഹത്യ ചെയ്ത് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സാമൂഹമാദ്ധ്യമങ്ങളില്‍ നിരന്തരം പോസ്റ്റുകളിടുന്നതും ഓണ്‍ലൈന്‍ മാമ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂകള്‍ നല്‍കിയതും തന്നേയും കുടുംബത്തേയും ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തില്‍ മനഃപൂര്‍വം പ്രവര്‍ത്തിക്കുന്നതാണെന്ന് പരാതിയില്‍ ആരോപിക്കുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com