
കൊല്ലം: മദ്രാസില്‍ ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണ സംഘം ഇന്ന് കൊല്ലത്ത് എത്തും. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിനാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ഫാത്തിമ ലത്തീഫിനെ കണ്ടെത്തിയത്.
ഇതാദ്യമായാണ് സിബിഐ സംഘം ഫാത്തിമയുടെ വീട്ടിലേക്ക് എത്തുന്നത്. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് സിബിഐ ഡയറക്ടര്‍ക്ക് കത്ത് അയച്ചിരുന്നു. ഫാത്തിമയുടെ വീട്ടില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിക്കാനും ബന്ധുക്കളുടെ മൊഴിയെടുക്കാനുമാണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്.