ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പ്രേമചന്ദ്രന്‍ എംപിയുടെ കത്ത്

അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പ്രേമചന്ദ്രന്‍ എംപിയുടെ കത്ത്

കൊല്ലം: ചെന്നൈ ഐഐടി ഹോസ്​റ്റലില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാത്തിമ ലത്തീഫിന്റെ മരണമടഞ്ഞതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്​ കത്തുനല്‍കി. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

അന്വേഷണം ആവശ്യപ്പെട്ട്​ നേരത്തെ, 41 എംപിമാര്‍ ഒപ്പിട്ട നിവേദനം കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്​ നല്‍കിയിരുന്നു. സംഭവം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിയാത്തത് ന്യായീകരിക്കാവുന്നതല്ല. അന്വേഷണ പുരോഗതി സംബന്ധിച്ച്‌ ഫാത്തിമാ ലത്തീഫി‍െന്‍റ പിതാവി‍െന്‍റ അപേക്ഷയിന്മേലും സിബിഐ അധികൃതര്‍ പ്രതികരിച്ചില്ല.

Related Stories

Anweshanam
www.anweshanam.com