മദ്യലഹരിയില്‍ അച്ഛന്‍ മകനെ കൊലപ്പെടുത്തി
Kerala

മദ്യലഹരിയില്‍ അച്ഛന്‍ മകനെ കൊലപ്പെടുത്തി

അരയിടത്ത് വയല്‍ വേണുവിന്റെ മകന്‍ അലന്‍ ആണ് മരിച്ചത്.

By News Desk

Published on :

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബാലുശേരി കിനാലൂരില്‍ മദ്യപിച്ചെത്തിയ അച്ഛന്‍ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയല്‍ വേണുവിന്റെ മകന്‍ അലന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വഴക്കിട്ടു. ഇത് തടയാന്‍ ശ്രമിച്ച മകനെ പിടിച്ച് തളളിയപ്പോള്‍ ഭിത്തിയില്‍ തലയിടിച്ചാണ് അലന്‍ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വേണുവിനെ അറസ്റ്റ് ചെയ്തു. അലന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം മൃതദേഹം വിട്ടുനല്‍കും.

Anweshanam
www.anweshanam.com